#rabiesvax | എട്ട് മാസത്തിനിടെ 15 തവണ എലിയുടെ കടിയേറ്റു; വാക്സിന്റെ അളവ് കൂടി, പത്താംക്ലസുകാരിയുടെ ശരീരം തളർന്നു

#rabiesvax | എട്ട് മാസത്തിനിടെ 15 തവണ എലിയുടെ കടിയേറ്റു; വാക്സിന്റെ അളവ് കൂടി, പത്താംക്ലസുകാരിയുടെ ശരീരം തളർന്നു
Dec 18, 2024 08:10 PM | By VIPIN P V

ഹൈദരാബാദ്: ( www.truevisionnews.com ) എലി കടിച്ച് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് കൂടിയതിനെത്തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു.

ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി.സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്.

കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എട്ട് മാസത്തിനിടെ 15 തവണയാണ് കുട്ടിയെ എലി കടിച്ചത്. ഇക്കാലയളവില്‍ നിരവധി കുട്ടികള്‍ക്ക് എലി കടിയേറ്റിരുന്നു. കടിയേറ്റവർക്ക് ആന്റി റാബിസ് വാക്സിനും നൽകിയിരുന്നു.

വാക്സിന്‍ അമിതമായി നല്‍കിയതാണ് ശരീരം തളരാന്‍ കാരണമെന്ന് ഡോക്ടർ പറഞ്ഞു.

കുട്ടിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതര്‍ വാക്‌സിന്‍ നല്‍കി. കുത്തിവയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനയുണ്ടെന്ന് മകൾ പറഞ്ഞിരുന്നു. മകൾക്ക് ഡോക്ടർമാർ ഓവർഡോസ് നൽകി.

മറ്റ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് സാരമല്ലാത്തതിനാൽ അവര്‍ക്ക് ഒരു ഡോസ് മാത്രമാണ് നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.

എലി കടിച്ചപ്പോഴെല്ലാം അധ്യാപകര്‍ ആശുപത്രിയിൽ കൊണ്ടുപോയി വാക്‌സിന്‍ കുത്തിവെക്കുകയായിരുന്നു. അമ്മയെ പോലും ജീവനക്കാര്‍ വിവരം അറിയിച്ചില്ലെന്നും കീര്‍ത്തി പറഞ്ഞു.

വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മയെ അറിയിക്കുകയായിരുന്നു.

അമ്മ ഹോസ്റ്റലിൽ എത്തിയ ശേഷം കീർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കീര്‍ത്തിയുടെ കാലില്‍ അണുബാധയുണ്ടെന്നും ഇതാണ് കുട്ടിയുടെ ശരീരം തളരാൻ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

#rat #bites #eight #months #amount #wax #increased #grader #body #weak

Next TV

Related Stories
#boataccident | നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് അപകടം; മരണം 13 ആയി

Dec 18, 2024 10:03 PM

#boataccident | നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് അപകടം; മരണം 13 ആയി

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകമുണ്ടായത്. യാത്രാ ബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്താണ് കാരണമെന്ന്...

Read More >>
#death | മാർച്ചിന് നേരെ ടിയർ ഗ്യാസ് പ്രയോഗം; കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം

Dec 18, 2024 09:24 PM

#death | മാർച്ചിന് നേരെ ടിയർ ഗ്യാസ് പ്രയോഗം; കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം

ടിയർ ഗ്യാസ് പൊട്ടിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ മൃദുലിനെ ആശുപത്രിയിൽ...

Read More >>
#boataccident |  സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; മൂന്ന് മരണം

Dec 18, 2024 07:32 PM

#boataccident | സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; മൂന്ന് മരണം

സ്പീഡ് ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം...

Read More >>
#shock  | അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറി, രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

Dec 18, 2024 03:30 PM

#shock | അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറി, രണ്ട് ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു ഇവർ. കരാ‍ർ ജീവനക്കാരാണ്...

Read More >>
#KJayakumar | കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Dec 18, 2024 03:24 PM

#KJayakumar | കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും...

Read More >>
Top Stories